ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എന്‍ആര്‍ഐ സീറ്റുകള്‍ ഒഴിച്ചിടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളോട് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടി വരുമെന്ന് അറിയിക്കണം. സംസ്ഥാന സര്‍ക്കാരിനോട് ആണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.