തിരുവനന്തപുരത്ത് പൊസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ് ;റാപിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങള്‍ ; ദുരാനുഭവം വിവരിച്ച് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍

ashraf

കേരളത്തില്‍ പോയി അടിയന്തരമായി ഷാര്‍ജയ്ക്ക് മടങ്ങാന്‍ ശ്രമിക്കവേ നേരിട്ട അനുഭവങ്ങ ള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവുമായ സാമൂഹിക  പ്ര വര്‍ത്ത കന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറല്‍

ഷാര്‍ജ :  കേരളത്തിലെ വിമാനത്താവളങ്ങളിലെ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന റാപിഡ് പരിശോ ധനകളുടെ പൊള്ളത്തരം പുറത്തുകാട്ടുന്ന അനുഭവമാണ് പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി പറയുന്നത്. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെ കോവിഡ് റാപിഡ് ടെസ്റ്റിന് രണ്ടായിരത്തിലേറെ നല്‍കി വിധേ യനാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം പൊസീറ്റാവുകയും ചെയ്തു.

എന്നാല്‍, 24 മണിക്കൂര്‍ മുമ്പുള്ള കോവിഡ് ഫലം നെഗറ്റീവായിരുന്നതിനാല്‍ സംശയം തോന്നിയ അഷ്‌റ ഫ് വീണ്ടും ടെസ്റ്റ് എടുക്കാനാകുമോ എന്ന് ആരാഞ്ഞു. ഷാര്‍ജയില്‍ മടങ്ങിയെത്തി രണ്ടു പ്രവാസികളു ടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന അത്യാവശ്യ ലക്ഷ്യവും പെട്ടെന്നുള്ള മടക്കയാത്രയുടെ പിന്നിലുണ്ടെന്നതാണ് രണ്ടാമതും റാപിഡ് ടെസ്റ്റിന് ശ്രമിക്കാന്‍ കാരണം.

എന്നാല്‍, ഉദ്യോഗസ്ഥന്റെ മനോഭാവം നിഷേധാത്മകമായിരുന്നു. പിന്നീട്, കൊച്ചി വഴി മടങ്ങാനുള്ള തയ്യാ റെടുപ്പുമായി ടാക്‌സി പിടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നടത്തിയ റാപിഡ് ടെ സ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു.

ഏഴു മണിക്കൂറിനിടെ നടത്തിയ രണ്ട് റാപിഡ് പരിശോധനയ്ക്കിടെ ഫലങ്ങള്‍ മാറിമറിഞ്ഞതിനെയും പ്രവാ സികളെ ഇത്തരത്തില്‍ ചതിക്കുന്ന ഗുണമേന്‍മയില്ലാത്ത മെഷിനുകളുമായി വലിയ തുകയും വാങ്ങി ക ബളിപ്പിക്കുന്ന സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം സോഷ്യല്‍ മീഡി യയില്‍ പങ്കുവെച്ചതെന്ന് അഷ്‌റഫ് താമരശേരി പറയുന്നു.

അഷ്‌റഫ് താമരശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive.

താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറ ത്തേ ക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടു ത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.

ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാ ത്ത് മോർച്ചറിയിൽ കിടക്കുന്നത്. തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്ന തും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാ ര്യം പറഞ്ഞിട്ട് എന്ത് കാരൃം.

ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടി യത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേ രെ നെടുമ്പാശ്ശേരിക്ക്‌ വെച്ച് പിടിച്ചു.

രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാൻ കാലം 4.45ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അ വിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്.

നോക്കു Trivandrumത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ,വെറും,7 മണി ക്കൂ ർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളു ടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും, ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാ ണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്.

ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും.ഇന്നലെ തന്നെ എനിക്ക് സമയവും പോ യത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേ രെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

അഷ്റഫ് താമരശ്ശേരി

യുഎഇയില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കു ന്നതി ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പ്രവാസി സാമൂഹ്യ ക്ഷേമ പ്രവര്‍ ത്തകനാണ് അഷ്‌റഫ് താമരശേരി. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അം ഗീകാരമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ പ്രവാസി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടു ണ്ട്. 18 വര്‍ഷക്കാലത്തിനിടെ ആറായിരത്തോളം മൃതദേഹങ്ങള്‍ ഉറ്റവരുടെ അടുത്തേ ക്ക് അയയ്ക്കാന്‍ അഷ്‌റഫിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »