അനുഷ്ക – കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് കോലി. അനുഷ്ക ഗര്‍ഭിണിയാണെന്നും 2021 ല്‍ പുതിയ അതിഥിയെത്തുമെന്നും കോലി അറിയിച്ചു. ‘ ആന്‍ഡ് ദെന്‍, വി ആര്‍ ത്രീ ! അറൈവിംഗ് ജനുവരി 2021 ‘ എന്ന അടിക്കുറിപ്പോടെയാണ് കോലി ഗര്‍ഭിണിയായ അനുഷ്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
And then, we were three! Arriving Jan 2021 ❤️🙏 pic.twitter.com/0BDSogBM1n
— Virat Kohli (@imVkohli) August 27, 2020
വാര്‍ത്ത എത്തിയതോടെ ബോളിവുഡില്‍നിന്നുള്‍പ്പെടെ നിരവധിപേരാണ് ദമ്പതികള്‍ക്ക് ആശംസയുമായെത്തിയത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അനുഷ്‌കയും കോലിയും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്.