കോവിഡിന്റെ പേരില്‍ ചൈനയുമായുള്ള വ്യാപാരം പൂര്‍ണമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഉത്തരകൊറിന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണ് രാജ്യം വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 2,53,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്ക് നടന്നത്.
തീരുമാനം രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനും ഇടവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചിട്ടിട്ടുണ്ട്.
അതേസമയം ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.











