അബുദാബി: പ്രവാസികള്‍ക്കായുള്ള കേരള സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ ഓര്‍മ വേദിയൊരുക്കുന്നു. പ്രവാസികള്‍ക്കായി
പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികളെ കുറിച്ചും അതെങ്ങിനെ ലഭ്യമാക്കാം എന്നും നിലവില്‍ അംഗമാണെങ്കില്‍ അംഗത്വം പുതുക്കുന്നതിനെ കുറിച്ചും വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് സംബന്ധിച്ചുമുള്ള സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്താം
ഓര്‍മ ജനുവരി 29 വെള്ളിയാഴ്ച യു എ ഇ സമയം വൈകീട്ട് 6 മണിയ്ക്ക്(ഇന്ത്യന്‍ സമയം 7.30 pm) ഒരുക്കുന്ന വെബിനാറിലൂടെ അയക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദമായ മറുപടി നല്‍കും.