കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പമ്പള്ളിനഗറിലെ എല്‍.പി സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് രേഖപ്പെടുത്താറുള്ളത്. ഇന്നലെ വൈകിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത കാര്യം മമ്മൂട്ടി അറിഞ്ഞത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എറണാകുളം ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.











