സൗദി: ഉംറ തീര്‍ത്ഥാടനത്തിനായി പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ഉംറ ഹജ്ജ് അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ്. പെര്‍മിറ്റ് നേടിയശേഷം തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കുവാന്‍ എത്താതിരിക്കുന്നതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് തീരുമാനം. നിശ്ചിതകാലത്തേക്ക് ഉംറ ബുക്കിങ്ങില്‍ വിലക്കേര്‍പ്പെടുത്തുന്ന പോലെയുള്ള യാതൊരു നടപടികളും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.
അതേസമയം, കോവിഡ് ലക്ഷണമുള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന ഭയത്തില്‍ ഉംറ നിര്‍വഹിക്കുവാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചത്. മാത്രമല്ല, പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വ്വഹിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താവുന്നതാണ്. എന്നാല്‍, ഇഅതമര്‍ന ആപ് വഴി ഉംറയ്ക്ക് ബുക്ക് ചെയ്തവര്‍ ആദ്യ ബുക്കിംഗ് പ്രകാരം ഉംറ നിര്‍വഹിച്ച ശേഷം മാത്രമേ പുതിയ ബുക്കിംഗ് സാധ്യമാകൂ.