തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാസം 27 ന് നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം തിങ്കളാഴ്ച്ച പ്രത്യേക മന്ത്രിസാഭായോഗം ചേരും. ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും. സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ തീരുമാനമായേക്കും.
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈമാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.











