തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിയമാനുസൃതമാണ്. അന്വേഷണം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ നിയമസഭയെ ഉപയോഗിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മയക്കുമരുന്ന് കച്ചവടത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. വാളയാറില്‍ എത്താത്ത ബാലവകാശ കമ്മീഷനാണ് കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയത്. മോശം റെക്കോഡുള്ളയാളാണ് നിലവിലെ ബാലാവകാശ കമ്മീഷന്‍. ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.


















