തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം.
ലൈംഗിക പീഡന കേസുകളിലടകം അകപ്പെട്ട് നാടുവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. കൈലാസമെന്ന് പേര് നല്‍കിയിട്ടുള്ള രാജ്യം ഭക്തര്‍ക്ക് സന്ദര്‍ശിക്കാമെന്ന അവകാശവുമായി ഇയാളുടെ പുതിയ വീഡിയോ പ്രചരിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.
മൂന്ന് ദിവസത്തേക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും അതില്‍ കൂടുതല്‍ ദിവസം താമസിക്കണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിത്യാനന്ദ പറയുന്നു. റൂട്ട് മാപ്പും ആള്‍ദൈവം നല്‍കിയിട്ടുണ്ട്. സ്വന്തം രാജ്യമായ കൈലാസത്തിന് പുറമെ സ്വന്തമായി നിര്‍മ്മിച്ച റിസര്‍വ് ബാങ്കും പാസ്‌പോര്‍ട്ടും ചിഹ്നവും നിത്യാനന്ദ നേരത്തെ പുറത്തുവിട്ടിരുന്നു. നാടുവിട്ട നിത്യാനന്ദയെ കണ്ടെത്താന്‍ പൊലീസ് ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല
Kailasa trip is open now. You can apply for visa. And have a Darshan of Lord Shiva physically. 👺 pic.twitter.com/ywGH2qpypi
— Vishweshwar Bhat (@VishweshwarBhat) December 17, 2020



















