പട്ന: ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായി നാലാംതവണയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. നാളെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയെ ഉപമുഖ്യമന്ത്രിയായും എന്‍ഡിഎ തെരഞ്ഞെടുത്തു. നിയമസഭാ സാമാജികരുമായി എന്‍ഡിഎ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് ലഭിച്ചത്.
അതേസമയം, വോട്ടില്‍ തിരിമറി നടന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ മഹാസഖ്യത്തിന് അനുകൂലമായ വോട്ടുകളില്‍ തിരിമറി നടന്നതായാണ് ആര്‍ജെഡി പറയുന്നത്. കുറച്ച് വോട്ടുകളുടെ വ്യത്യാസത്തിലാണ് ആര്‍ജെഡിക്ക് 20 വോട്ടുകള്‍ നഷ്ടമായത്. 900 ത്തോളം തപാല്‍വോട്ടുകള്‍ അസാധുവാക്കിയെന്നും തേജസ്വി യാദവ് ആരോപിച്ചു.