പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്റെ അമരത്ത് എത്തുന്നത്. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Congratulations to @NitishKumar Ji on taking oath as Bihar’s CM. I also congratulate all those who took oath as Ministers in the Bihar Government. The NDA family will work together for the progress of Bihar. I assure all possible support from the Centre for the welfare of Bihar.
— Narendra Modi (@narendramodi) November 16, 2020
243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേറിയത്. എന്‍ഡിഎയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 74 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതേസമയം, ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകളാണ്.