ഡല്‍ഹി: ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയാറെന്ന് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമസഭ ഭേദഗതി ആവശ്യമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.











