കൊച്ചി: നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയ വിദഗ്ധന്‍ ഡോ.ടി പവിത്രന്‍. താന്‍ പരാതി പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് മലയാളം സര്‍വകലാശാലയിലെ ഒരു ചെയറിന്റെ അധ്യക്ഷന്‍ കൂടിയായ ഡോ.ടി പവിത്രന്‍ കാലടി സര്‍വകലാശാല വി.സിക്ക് മെയില്‍ അയച്ചതായാണ് വിവരം. ഡോ.ടി പവിത്രന്‍ ഇ മെയില്‍ അയച്ചതായി വി.സിയും വ്യക്തമാക്കി.
റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരെന്ന് കരുതിയതായി ഡോ.പവിത്രന്‍ ഇ മെയിലില്‍ പറയുന്നതായും പ്രശ്‌നം രാഷ്ട്രീയവല്‍കരിച്ചതിലെ വിയോജിപ്പ് പവിത്രന്‍ അറിയിച്ചതായും വി.സി പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡോ ടി പവിത്രന്‍ തയ്യാറായിട്ടില്ല. നിനിത കണിച്ചേരിയുടെ നിമനത്തിനെതിരെ പരാതിയുമായി മൂന്നുപേരായിരുന്നു രംഗത്തു വന്നത്.