കോട്ട: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ വീണ്ടും കൂട്ട നവജാത ശിശു മരണം. ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കളാണ് മരിച്ചത്. ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പ്രായമുളള കുട്ടികളാണ് മരിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് നേടുകയും ചെയ്തു.
ആശുപത്രിയുടടെ വീഴ്ചയാണ് മരണകാരണമെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ കൂട്ട മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മസ്തിഷ്‌ക ജ്വരമായിരുന്നു മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.