ബംഗളൂരു: കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിഗ്ലിസ് ഷോര്‍ട്ട് ഫിലിം കര്‍ണാടക ടൂറിസം വകുപ്പുമായി ചേര്‍ന്ന് നിഗ്ലി അഡ്വര്‍ടൈസിങ് ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ‘കര്‍ണാടക ടൂറിസം: ഒരു സംസ്ഥാനം, നിരവധി ലോകങ്ങള്‍’ എന്ന വിഷയത്തില്‍ മൊബൈലില്‍ ഷൂട്ട് ചെയ്യുന്ന ചിത്രമാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഫെബ്രുവരി 28 ന് വൈകുന്നേരം 4.30 ന് ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനം നല്‍കും.
ടൂറിസത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും അവരുടെ സര്‍ഗ്ഗാത്മകത പര്യവേക്ഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി. കര്‍ണാടകയിലെ നൂറോളം പ്രധാനപ്പെട്ട കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
കര്‍ണാടക ടൂറിസം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ് മന്ത്രി സി.പി.യോഗേശ്വര്‍ ആണ് മുഖ്യാതിഥി. ടി കെ അനില്‍ കുമാര്‍ ഐഎഎസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡയറക്ടറുമായ രമേശ് ഐഎഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ജോസഫ് വിജി, സിനിമാ സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ഫിലിം ജേര്‍ണലിസ്റ്റ് സരസ്വതി ഗിര്‍ദര്‍, എന്‍ജിഒ, ലയണ്‍സ്‌ക്ലബ്, റോ്ട്ടറി ക്ലബ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.