ഇടുക്കി: വാഗമണ്ണില്‍ സിപിഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ച് പോലീസ്. നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒന്‍പത് പേരാണെന്ന നിഗമനത്തിലാണ് പോലീസ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഇന്നലെ നടന്ന റെയ്ഡില്‍ 25 സ്ത്രീകളടക്കം 60 പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ്, ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടികൂടിയത്.
മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നേരത്തെയും സമാന രീതിയില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു. അത് പോലീസ് പിടിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു.