തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. റൂറല്‍ എസ്പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക. ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ എന്നതടക്കം അന്വേഷണ പരിശോധനയില്‍ ഉണ്ടാകും.