തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്ക ഭൂമി പരാതിക്കാരി വസന്തയുടെ ഭൂമി തന്നെയെന്ന് റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട്. തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. രാജന്‍ ഭൂമി കയ്യേറിയതാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ മാസം 22 നായിരുന്നു നെയ്യാറ്റിന്‍കരയിലെ ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഈ ഭൂമി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളാണ് ഉയര്‍ന്നിരുന്നത്. തങ്ങള്‍ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നായിരുന്നു ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ ദമ്പതികളുടെ മക്കളും ആ വാദത്തില്‍ ഉറച്ചുനിന്നിരുന്നു.












