തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നേരത്തെ, റൂറല്‍ എസ്പിയോട് സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചോയെന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ വെച്ച് നെയ്യാറ്റിന്‍കര സ്വദേശികളായ രാജനും അമ്പിളിയും പെട്രോള്‍ ദേഹത്തൊഴിച്ചത്. എന്നാല്‍ രാജന്റെ കൈയിലെ ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോള്‍ ഇരുവരുടെയും ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. അയല്‍വാസിയായ വസന്തയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്.