തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതികളുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കുട്ടികള്‍ക്ക് 10 ലക്ഷം രൂപ അനുവദിക്കും. ധനസഹായത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇളയ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മക്കള്‍ക്ക് വീടുവച്ചു നല്‍കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറാന്‍ തയാറാല്ലെന്ന് മരിച്ച രാജന്റെ മകന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ മരണപെട്ടതിന് പോലീസും അയല്‍വാസിയുമാണ് കാരണക്കാര്‍ എന്നും മകന്‍ ആരോപിച്ചു. ഇതെപ്പറ്റി ക്രൈംബ്രാഞ്ചോ സിബിഐയൊ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മകന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.











