തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ജാമിന്റെ നാല് ഷട്ടറുകളും വീണ്ടും ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം. അഞ്ച് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്താനാണ് തീരുമാനം. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പലഭാഗങ്ങളിലും വെള്ളം പൊങ്ങുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ മഴ കനത്തിനാല്‍ മണിയാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. അതേസമയം വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് കാവിലുംപാറയില്‍ ഉരുള്‍പൊട്ടി 600 മീറ്റര്‍ റോഡും കൃഷിയിടവും നശിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഏര്‍പ്പെടുകയെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.