തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ സുദേവന്‍ എന്നയാളെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവം ഏറെ വിവാദമായിരുന്നു.പരാതിക്കാരനോട് മോശമായി പെരുമാറിയ എ.എസ്.ഐയെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി.
കുടുംബത്തിലുണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് കളളിക്കാട് സ്വദേശിയായ സുദേവന്‍ നെയ്യാര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഗോപകുമാര്‍, തന്റെ കേസ് മാത്രമല്ല ഉള്ളതെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെടുകയായിരുന്നു.
മേല്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഉള്ളപ്പോഴായിരുന്നു അധിക്ഷേപമെന്നും സുദേവന്‍ പറഞ്ഞു.