Web Desk
ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ണേഡിന് അദ്ദേഹം രാജികത്ത് നല്‍കി. കോവിഡ് പ്രതിസന്ധിഘട്ടത്തിലെ വിവാദങ്ങള്‍ക്കൊടുവിലാണ് ക്ലാര്‍ക്കിന്‍റെ രാജി. ക്ലാര്‍ക്കിന്‍റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസനെ പുതിയ ആരോഗ്യ മന്ത്രിയായി നിയമിച്ചു. ആരോഗ്യമന്ത്രിയായിരിക്കെ കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റിപറത്തി അദ്ദേഹം കുടുംബാഗങ്ങള്‍ക്കൊപ്പം ബീച്ചില്‍ സന്ദര്‍ശനം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കര്‍ശനമായി പാലിക്കേണ്ട ക്വാറന്‍റൈൻ വ്യവസ്ഥകള്‍ പോലും അദ്ദേഹം പാലിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ക്ലാര്‍ക്കിന്‍റെ രാജി ആവശ്യപ്പെട്ട് രണ്ടായിരത്തിലേറെപ്പേര്‍ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ കോവിഡ് മുക്തമായി പ്രഖ്യാപിച്ചിരുന്നു.