ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ് പ്രോബ്’ ഈമാസം 20നും 22നും ഇടയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
.@UAESpaceAgency and @MBRSpaceCentre announce the new launch date for the #UAE Mars Hope Probe is estimated to fall between July 20 and 22, depending on improved weather conditions. The launch time will be disclosed at a later time.
— Dubai Media Office (@DXBMediaOffice) July 16, 2020
ജപ്പാനിലെ താനെഗാഷിമ ദ്വീപിൽ ജൂലൈ 15 പുലർച്ചെ 12.51നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ ലിഫ്റ്റ് ഓഫ് തീയ്യതിയിലും മാറ്റംവരുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു.
അതേസമയം ജപ്പാനിലെ തെക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. അടുത്ത കുറച്ചു ദിവസങ്ങില്‍ ജപ്പാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ.