വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത ശൈലിയില്‍ എങ്ങനെ ഒരു കല്യാണം നടത്തണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട് .ഇരിപ്പിടങ്ങളുടെ ക്രമീകരണം ആണ് അതില്‍ പ്രധാനമായി ചൂണ്ടി കാണിക്കുന്നത്.
വിവാഹ വേദിയുടെ ശേഷി കണക്കിലെടുത്ത് ഓരോ ഇരിപ്പിടങ്ങള്‍ക്കും കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഒരു ടേബിളില്‍ പരമാവധി നാല് അതിഥികള്‍. അവര്‍ ഒരേ ഗ്രൂപ്പില്‍ പെട്ടവരാണെങ്കില്‍, പരമാവധി 10 പേര്‍-ഇങ്ങനെ മാത്രമേ ഒരുമിച്ച് ഇരിക്കാന്‍അനുവദിക്കൂ.ഗ്രൂപ്പില്‍ നിന്നുള്ളവരല്ലാത്തവര്‍ ഇരിക്കുന്ന മേശയില്‍ വ്യക്തികള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും ഒഴിവ് ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സാധ്യമെങ്കില്‍ ടേബിളുകള്‍കിടയില്‍ ഫിസിക്കല്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;
*വധൂ വരന്മാരെ ആലിംഗനം ചെയ്യുക,ചുംബിക്കുക, ഹസ്തദാനം നല്‍കുക എന്നിവയെല്ലാം ഒഴിവാക്കണം.
*സാമൂഹ്യ അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ക്കൊപ്പം ഫോട്ടോഗ്രാഫി അനുവദിക്കുമെങ്കിലും പാര്‍ട്ടിക്ക് നൃത്ത പരിപാടികള്‍ അനുവദിക്കില്ല.
*ഭക്ഷണത്തില്‍ ബുഫെ അനുവദിക്കും, പക്ഷേ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ വെയിറ്റര്‍മാര്‍ ഉണ്ടായിരിക്കണം. *ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കണം
*വേദിയിലേക്ക് കൊണ്ടുവന്ന എല്ലാ സമ്മാനങ്ങളും കൈമാറുന്നതിനു മുന്‍പ് സാനിറ്റൈസ് ചെയ്യണം
*പൂക്കള്‍, ചോക്ലേറ്റുകള്‍, പാനീയങ്ങള്‍ എന്നിവപോലും കൈമാറുന്നതിനുമുമ്പ് സാനിറ്റൈസ് ചെയ്യണം.
*പരിപാടിയുടെ തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ശുചിത്വം ഉറപ്പാക്കണം
പരിപാടി നടക്കുന്നിടത്ത് പ്രത്യേകിച്ച് വധുവിന്റെ മുറി മുതല്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ വരെയും എല്ലാ അതിഥികള്‍ക്കും സാനിറ്റൈസറുകള്‍ എളുപ്പത്തില്‍ ലഭ്യമായിരിക്കണം.












