തിരുവന്തപുരത്തിനും കൊച്ചിക്കും പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച് കോഴിക്കോടും. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് ജില്ലാ ഭരണ കൂടം തീരുമാനിച്ചത്. ജില്ലയിലും സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. വെള്ളയിലെ ഫ്ലാറ്റിൽ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. കോവിഡ് സ്ഥിരീകരിച്ച ഫ്ളാറ്റിലെ സെക്യൂരിറ്റികാരനൊപ്പം ഫ്ളാറ്റിലെ അഞ്ചു പേർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കോര്പറേഷന് അധികൃതർ അറിയിച്ചു. ഫ്ളാറ്റിലെ സ്ഥിതി ഗുരുതരമാണെന്നും അവർ വ്യക്തമാക്കി. ഫ്ലാറ്റുകളില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും ജില്ലാഭരണ കൂടം പുറത്തിറക്കി.
ജില്ലയിലെ സ്ഥിതി മോശമായതിനെ തുടർന്ന് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളെ നിയന്ത്രിത മേഖലകളായി കളക്ടർ പ്രഖ്യാപിച്ചു. വലിയങ്ങാടി, മിഠായിത്തെരുവ്, പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലകളിലേക്കുള്ള പൊതുജന സഞ്ചാരം നിയന്ത്രിക്കും.












