പമ്പ: ശബരിമലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കോവിഡ് സ്ഥിരീകരിച്ചതോടെ ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.
ദര്‍ശനത്തിന് ജാഗ്രത തുടരും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം. ശബരിമല തീര്‍ത്ഥാടകര്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോവിഡ് ബാധ മാറിയ ശേഷം വരുന്നവര്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.