വാഷിങ്ടണ്‍: നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും.
കോവിഡിന്റെയും കാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഒരുക്കിയിരിക്കുന്നത്. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.
പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.