കൊച്ചി: അറേബ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച നെട്ടൂര്‍ മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം ഇന്ന്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. എം.എ.യൂസഫലിയുടെ പത്‌നി സാബിറ യൂസഫലിയാണ് തന്റെ മാതാവിന്റെ പേരില്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്.
രാജകീയ രീതിയിലാണ് പള്ളിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. ചുവപ്പ്, ഗോള്‍ഡ് നിറത്തിലുള്ള പരവതാനിയും അതിമനോഹരമായ ഇന്റീരിയര്‍ വര്‍ക്കും നിസ്‌കാരമുറിയെ മനോഹരമാക്കുന്നു. മൂന്ന് നിലകളിലായി 16,000 സ്‌ക്വയര്‍ ഫീറ്റിലാണ് പളളിയുടെ നിര്‍മ്മാണം. താഴെത്തെ നിലയില്‍ ശീതികരിച്ചിട്ടുള്ള പള്ളിയില്‍ മൂന്നുനിലകളിലുമായി 1800പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാം. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ മസ്ജിദുല്‍ ഹിമായ പ്രസിഡന്റ് പി.കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിക്കും.