നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് അമേരിക്കന്‍ സുപ്രീംകോടതി തീര്‍പ്പുകല്പിക്കുക. ഈ രണ്ടു കമ്പിനികള്‍ ഐവറി കോസ്റ്റ് കൊക്കോ തോട്ടങ്ങളില്‍ ബാല അടിമപ്പണി നിലനിര്‍ത്തുന്നുവെന്ന വ്യവഹാരമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2020 ജൂലായ് ഒന്നിനാണ് കമ്പനികള്‍ അപ്പീല്‍ വ്യവഹാരങ്ങള്‍ സമര്‍പ്പിച്ചത്.അവ ജൂലായ് 09 ന് കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനികളുടെ കൊക്കോ തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന മാലിയില്‍ നിന്നുള്ള മുന്‍ ബാല അടിമകള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഹര്‍ജി കീഴ്ക്കോടതി അനുവദിച്ചിരുന്നു. പ്രസ്തുത കീഴ്കോടതി വിധി റദ്ദാക്കണമെന്ന കമ്പനികളുടെ അപ്പീലിലാണ് സുപ്രീംകോടതി തീര്‍പ്പുണ്ടാകുക. കമ്പനികള്‍ക്കെതിരെ ഏലിയന്‍ ടോര്‍ട്ട് സ്റ്റാറ്റിയൂട്ട് പ്രകാരമാണ് അടിമ ബാലന് വേണ്ടി ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പാദക കമ്പനിയാണ് സ്വിസ് ആസ്ഥാനമായുള്ള നെസ്ലെ. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ചരക്ക് വ്യാപാര കമ്പനിയാണ് കാര്‍ഗില്‍. ലോകത്തിലെ ചോക്ലേയ്റ്റ് മിഠായി ഉല്പാദന – വിതരണ ഭീമന്മാരില്‍ പ്രധാനികളാണ്.