ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ ഇന്ത്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നപടപടി. നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരാണ് മറ്റുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക്വി ലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേബിള്‍ ഓപ്പറേറ്റേഴ്‌സ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകളുടെ സിഗ്നലുകള്‍ എടുത്തു കളയുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന് നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തി വിഷയത്തിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം വഷളായതിനു പിന്നാലെയാണ് നടപടി. പുതിയ ഭൂപടം പുറത്തിറക്കിയതിനു ശേഷം പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നരായണ്‍ കജി ആരോപിച്ചിരുന്നു.



















