ഭോപ്പാൽ: താനും തന്‍റെ പിതാവ് മാധവ് റാവുവും രാഷ്ട്രിയത്തിൽ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ എംപി. അശോക് നഗർ, ഗുണ ജില്ലകളിലെ ബിജെപി പ്രവർത്തകരുടെ വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും പിതാവിനും എതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തികഞ്ഞ വിശ്വാസത്തോടെ തന്നെ ബിജെപിക്ക് പൂർണ്ണമായി നൽകിയിരിക്കുകയാണെന്നും ഇപ്പോൾ മുതൽ ഇതാണ് തന്‍റെ കുടുംബം എന്നും സിന്ധ്യ പറഞ്ഞു.
ഈ വര്‍ഷമായിരുന്നു കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് സിന്ധ്യ എം.എല്‍.എമാരോടൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാംഗത്വവും നല്‍കി. സിന്ധ്യയുടെ പിതാവും മുൻ കോൺഗ്രസ്സ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയാണ് 1996ലെ ലോകസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് മധ്യപ്രദേശ് വികാസ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാൽ മാധവ് റാവുവും സംഘവും പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു.











