തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. AT 361 FP എന്ന ബസാണ് മറിഞ്ഞത്. നെടുമങ്ങാട് നിന്നും കൊല്ലം പോകുന്ന വഴി കടമ്പാട്ട്കോണം എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.
22 യാത്രക്കാരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

















