അബുദാബി നഗരം പൂര്‍ണമായും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറയുടെ കീഴിലാണെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു
അബുദാബി : ഗതാഗത നിയമലംഘകര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുവ്വായിരം ഡ്രൈവര്‍മാര്‍ ചുവപ്പു സിഗ്നല്‍ മറികടന്നതായും ഇവര്‍ക്ക് പിഴയിട്ടുവെന്നും അബുദാബി പോലീസ് അറിയിച്ചു.
റോഡുകളില്‍ അര കിലോമീറ്ററിനുള്ളില്‍ പ്രത്യേകം സ്ഥാപിച്ച പോസ്റ്റുകളിലാണ് ഹൈടെക് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും എല്ലാം ക്യാമറ പിടിച്ചെടുക്കും.
#أخبارنا | #شرطة_أبوظبي تخالف أكثر من 2.8 ألف سائق لتجاوز “الإشارة الحمراء”
التفاصيل:https://t.co/ciylSl5EQh#درب_السلامة #لكم_التعليق#الانشغال_بغير_الطريق@AbudhabiMCC pic.twitter.com/jCmne0UPt1
— شرطة أبوظبي (@ADPoliceHQ) February 11, 2022
ഗതാഗത നിയമ ലംഘനങ്ങളില്‍ ഏറ്റവും അപകടകരമായത് ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതാണെന്നും റോഡ് ഉപയോഗിക്കുന്ന ഇതര ഡ്രൈവര്‍മാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതും.
സിഗ്നല്‍ അടുക്കുമ്പോള്‍ വാഹനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം. ്അപൂര്‍വ്വം ചിലര്‍ മാത്രമാണ് വാഹനങ്ങള്‍ പോയ്ക്കഴിഞ്ഞാലുടന്‍ വാഹനം മുന്നോട്ട് എടുക്കുന്നത്. അപ്പോഴും ചുവപ്പ് മാറിയിട്ടുണ്ടാവുകയുമില്ല. പൊടുന്നനെ പാഞ്ഞുവരുന്ന വാഹനം ഇവരുടെ വാഹനത്തില്‍ ഇടിച്ചുകയറുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്.
ചുവപ്പ് മറികടന്നാല്‍ ആയിരം ദിര്‍ഹമാണ് പിഴ. അതേസമയം, ലൈസന്‍സില്‍ 12 ബ്ലാക് പോയിന്റുകളും ലഭിക്കും, തുടര്‍ന്ന് വാഹനം പിടികൂടുകയും 30 ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുകയും. മുപ്പതു ദിവസം കഴിഞ്ഞ വാഹനം തിരികെ ലഭിക്കാന്‍ 50000 ദിര്‍ഹം പിഴയൊടുക്കേണ്ടിയും വരും.
ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ ഗതാഗത അഥോറിറ്റി നടത്തുന്ന വിവിധ ബോധവല്‍കരണ ക്ലാസുകളില്‍ പങ്കെടുക്കണം.