തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണി വിടുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി. മുന്നണി വിടില്ലെന്നും പാലായും കുട്ടനാടും അടക്കമുള്ള സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളുടെ അതൃപ്തിയല്ല പാര്‍ട്ടി നയം നിശ്ചയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എന്‍സിപി സ്വീകരിക്കില്ലെന്ന് എ.കെ ശശീന്ദ്രനും വ്യക്തമാക്കി. ഏത് മുന്നണിയിലും ഒരു പാര്‍ട്ടി വന്നാല്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും മാണി.സി.കാപ്പന്‍ പാലാ സീറ്റ് ആവശ്യപ്പെടുന്നതില്‍ ഒരു തെറ്റുമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.











