പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന നിലപാടില്‍ അയവ് വരുത്തി എന്‍സിപി. എല്‍ഡിഎഫില്‍ തുടരണമെന്ന പവാറിന്റെ നിര്‍ദേശം കാരണമാണ് നിലപാടില്‍ അയവ് വരുത്തിയത്. പാലായുടെ കാര്യത്തില്‍ സിപിഐഎമ്മിന്റെ നിര്‍ദേശം പരിഗണിക്കാം എന്നാണ് എന്‍സിപിയുടെ പുതിയ നിലപാട്.
പവാര്‍ ആണ് അവസാന തീരുമാനം എടുക്കേണ്ടതെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ പാലാ സീറ്റിനെപ്പറ്റി ചര്‍ച്ചയുണ്ടായില്ല. മാണി സി കാപ്പന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.











