കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപളളിയുടെ ആവശ്യം തളളി മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. ആഡ്വ. ബാബു കാര്‍ത്തികേയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പാര്‍ട്ടിക്ക് രണ്ട് വൈസ് പ്രസിഡന്റുമാരും, ഒരു ട്രഷററും, അഞ്ച് ജനറല്‍ സെക്രട്ടറിമാരും, ആറ് സെക്രട്ടറിമാരും ഉണ്ട്.
കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.ഘടകകക്ഷിയായി എടുക്കണമെന്ന് യുഡിഎഫിനോട് അപേക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.ദേശീയ വീക്ഷണം ഉളള ജനാധിപത്യപാര്‍ട്ടിയായി മുന്നോട്ട് പോകും. മൂന്ന് സീറ്റുകള്‍ പാര്‍ട്ടി യുഡിഎഫിനോട് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു.
Also read: 93 ഏറ്റുമുട്ടലുകള്‍; കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 172 ഭീകരവാദികളെ; 26 പേര്‍ക്ക് വീരമൃത്യു












