ശാസ്ത്രീയ പഠനത്തിനായി ചൊവ്വയില്‍ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ നാസ ഭൂമിയിലെത്തിച്ചു. ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് സാമ്പിളുകള്‍ എത്തിക്കുന്നതിനുള്ള മാര്‍സ് സാമ്പിള്‍ റിട്ടേണ്‍ പ്രോഗ്രാമിന് ഒരുങ്ങുന്നുവെന്ന് സൂചിപ്പിച്ച് നാസ നവംബർ 10 ന് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് പദ്ധതി.
2020 ജൂലൈയിലാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക റോവര്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയില്‍ റോവര്‍ ചൊവ്വയിലെത്തും. ചൊവ്വയിലെ പാറകളില്‍ നിന്നും റോവര്‍ സാമ്പിളുകളില്‍ ശേഖരിക്കും. ചൊവ്വയുടെ ഉപരിതലത്തില്‍ ഈ സാമ്പിളുകള്‍ റോവര്‍ ശേഖരിച്ച് വെക്കും. സാമ്പിള്‍ ക്യാച്ചിംഗ് എന്നാണ് ഈ പ്രോസസിനെ പറയുന്നത്.
“മറ്റൊരു ഗ്രഹത്തിൽ നിന്ന് ആദ്യത്തെ സാമ്പിളുകൾ മടക്കിനൽകുന്നതിനായി ഇഎസ്എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) യുമായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തിനായുള്ള ആദ്യകാല ആശയങ്ങൾ വിലയിരുത്തുന്നതിനായി ഏജൻസി എംഎസ്ആർ ഇൻഡിപെൻഡന്റ് റിവ്യൂ ബോർഡ് (ഐആർബി) സ്ഥാപിച്ചു,” നാസ പ്രസ്താവനയിൽ പറഞ്ഞു.