ഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്‌ക്കെന്ന് പ്രധാമനമന്ത്രി നരേന്ദ്ര മോദി. ഇതോടെ കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി പുതിയവാതിലുകള്‍ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകുമെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.
കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ്ബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഈ നിയമം മൂലം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കാവുന്നതാണ്. കഷ്ടപ്പെടുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങല്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് മുന്നിലുളള വിലങ്ങു തടികളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











