കുറവുകളുണ്ടെങ്കില്‍ കര്‍ഷക നിയമം ഭേദഗതി ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളെ സതിയും മുത്തലാഖും നിരോധിച്ച നിയമങ്ങളുമായി താരതമ്യപ്പെടുത്തി. സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ നടപടികള്‍ എക്കാലത്തും എതിര്‍പ്പ് നേരിട്ടുണ്ടെന്നും മോദി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് മോദിയുടെ പ്രസംഗം തടസ്സപ്പെട്ടു.
ബഹളം തെറ്റിദ്ധാരണ തുറന്നുകാണിക്കപ്പെട്ടതിനെ തുടര്‍ന്നെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. രണ്ട് സഭകളിലും രണ്ട് നയം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകസമരത്തിന്റെ ശൈലി സമരജീവികളുടേതാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല, ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാകണം. നിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തിരുത്താന്‍ ഇപ്പോഴും തയാര്‍ ആണ്. കോണ്‍ഗ്രസിനെക്കൊണ്ട് അവര്‍ക്കോ രാജ്യത്തിനോ ജനങ്ങള്‍ക്കോ ഗുണമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.