ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും.
വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള പ്രവേശനം വിലക്കിയിരുന്നു. മാര്‍ച്ച് 15 മുതല്‍ 22 വരെയായിരുന്നു നിയന്ത്രണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കര്‍ണാടകത്തില്‍ ആകെ 33,418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,039 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 13,836 പേര്‍ രോഗമുക്തരായപ്പോള്‍ 543 പേര്‍ കോവിഡിന് കീഴടങ്ങി.











