രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ ജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചു. ലാൽ കൽപ്പകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. റോഷി അഗസ്റ്റിനും, എൻ.ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സി എഫ് തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.