കെ.അരവിന്ദ്
ലാര്‍ജ്‌കാപ് ഓഹരികളില്‍ അഥവാ വന്‍ കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതു വെ പറയാറുള്ളത്. അതുകൊണ്ടുതന്നെ മ്യൂച്വ ല്‍ ഫണ്ട് നിക്ഷേപകര്‍ വന്‍കിട ഓഹരികള്‍ ക്ക് പ്രാമുഖ്യം നല്‍കുന്ന ലാര്‍ജ്‌കാപ് ഫണ്ടുകള്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്നാണ് ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍മാര്‍ പൊതുവെ നല്‍കുന്ന ഉപദേശം.
അതേ സമയം ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ള വിധം പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന റിസ്‌ക് സന്നദ്ധത അനുസരിച്ച് മ്യൂച്വ ല്‍ ഫണ്ട് നിക്ഷേപത്തിലെ അനുപാത ക്രമീകരണങ്ങളിലും മാറ്റം വരുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വളരെ മികച്ച നേട്ടമാണ് ചെറുകിട-ഇടത്തരം ഓഹരികള്‍ അഥവാ മിഡ്‌കാപ്-സ്‌മോള്‍കാപ് ഓഹരികള്‍ നല്‍കിയത്. നിക്ഷേപകരെ പലപ്പോഴും സ്വാ ധീനിക്കുന്ന ഒരു ഘടകം സമീപകാല പ്രകടനമാണ്. അതുകൊണ്ടുതന്നെ ചെറുകിട-ഇടത്തരം ഓഹരികളില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന ഫണ്ടുകളോട് അത്തരം നിക്ഷേപകരുടെ ആഭിമുഖ്യം വര്‍ധിച്ചിട്ടുണ്ട്.
അതേ സമയം ചെറുകിട-ഇടത്തരം ഓഹരികളില്‍ നിക്ഷേപം നടത്തുന്ന മിഡ്‌കാപ്-സ്‌മോള്‍കാപ് ഫണ്ടുകളുടെ റിസ്‌ക് ഉയര്‍ന്നതാണ്. ഇത്തരം ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോള്‍ മിഡ്‌കാപ്-സ്‌മോള്‍ കാപ് ഫണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്‍കാറുള്ളതു പോലെ ഇത്തരം ഓഹരികളില്‍ ഇടിവ് ഉണ്ടാകുമ്പോള്‍ അതും ഈ ഫണ്ടുകളുടെ എന്‍എവിയില്‍ ശക്തമായി പ്രതിഫലിക്കുന്നു. അതിനാല്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ക്ക് പോര്‍ട്ട്‌ഫോളിയോയില്‍ പ്രാധാന്യമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യം ചെറുകിട-ഇടത്തരം ഓഹരികള്‍ക്കും വന്‍കിട കമ്പനികളുടെ ഓഹരികള്‍ക്കും ഏതാണ്ട് ഒരു പോലെ പ്രാധാന്യം നല്‍കുന്ന മള്‍ട്ടികാപ്പ് ഫണ്ടുകളാണ്.
വിവിധ കാലാവസ്ഥകളില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികളിലൂടെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നേട്ടം ഉണ്ടാക്കാനുള്ള സാ ധ്യത ഒരുക്കുന്നുവെന്നതാണ് മള്‍ട്ടികാപ് ഫണ്ടുകളുടെ സവിശേഷത. വന്‍കിട കമ്പനികളുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന വര്‍ഷങ്ങളില്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കണമെന്നില്ല. അതുപോലെ വന്‍കിട കമ്പനികളുടെ പ്രകടനം മങ്ങിയ വര്‍ഷങ്ങളില്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചുവെന്നും വരാം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ലാര്‍ജ്‌കാപ് സൂചികയുടെയും മിഡ്-സ്‌മോള്‍ കാപ് സൂചികകളുടെയും പ്രകടനം പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം ലാര്‍ജ് കാപ് സൂചിക മികച്ച പ്രകടനം കാഴ്‌ച വെച്ചാല്‍ അടുത്ത വര്‍ഷം മിഡ്-സ്‌മോള്‍കാപ് സൂചികകള്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചതായി കാണാം. ലാര്‍ജ്‌കാപ്, മിഡ്-സ്‌മോള്‍ കാപ് സൂചികകളില്‍ ഏത് മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോഴും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് ഈ രണ്ട് വിഭാഗം ഓഹരികളിലും നിക്ഷേപം നടത്തുന്ന മള്‍ട്ടികാപ് ഫണ്ടുകളുടെ പ്രത്യേകത.
മിഡ്‌കാപ്-സ്‌മോള്‍കാപ് ഫണ്ടുകള്‍ മികച്ച പ്രകടനം നടത്തുന്ന വര്‍ഷങ്ങളില്‍ ലാര്‍ജ്‌കാപ്പ് ഫണ്ടുകളേക്കാളും ലാര്‍ജ്‌കാപ് ഫണ്ടുകള്‍ മികച്ച പ്രകടനം നടത്തുന്ന വര്‍ഷങ്ങളില്‍ മിഡ്‌കാപ്-സ്‌മോ ള്‍കാപ് ഫണ്ടുകളേക്കാ ളും മികച്ച നേട്ടം രേഖപ്പെടുത്താന്‍ മള്‍ട്ടികാപ് ഫണ്ടുകള്‍ക്ക് സാധിക്കുന്നുവെന്നാണ് അവയുടെ പ്രകടന ചരിത്രം വ്യക്തമാക്കുന്നത്.
ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് 50-60 ശതമാനം മള്‍ട്ടികാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്താവുന്നതാണ്. ഏത് വിഭാഗം ഫണ്ടുകളായാലും മികച്ച ട്രാക്ക് റെക്കോഡുള്ള, ഉയര്‍ന്ന ആസ്‌തി കൈകാര്യം ചെയ്യുന്ന, മികച്ച ഫണ്ട് മാനേജര്‍മാരുടെ കീഴിലുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കണമെന്നും ഓര്‍ത്തിരിക്കുക.