കെ.അരവിന്ദ്
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വര്‍ഗീകരണം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിബന്ധനകള്‍ പുറപ്പെടുവിച്ചതിനു ശേഷം ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലാര്‍ജ്‌കാപ് ഫണ്ടുകളുടെ പ്രസക്തി കുറയുന്നതായി വിപണി വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.
ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള 100 കമ്പനികളെയാണ് സെബി ലാര്‍ജ്‌കാപ് ഓഹരികളായി വര്‍ഗീകരിച്ചിരിക്കുന്നത്. ലാര്‍ജ്‌കാപ് ഫണ്ടുകള്‍ 80 ശതമാനം നിക്ഷേപവും നടത്തേണ്ടത് ഈ നൂറ് കമ്പനികളിലായിരിക്കണം. മിഡ്‌കാപ്, സ്‌മോള്‍ കാപ് കമ്പനികളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇത്തരം ഫണ്ടുകള്‍ക്ക് അനുവാദമില്ല.
നേരത്തെ ലാര്‍ജ്‌കാപ് ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോ രൂപപ്പെടുത്തുമ്പോള്‍ ഫണ്ട് മാനേജര്‍മാരുടെ മേല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ സെബിയുടെ നിയന്ത്രണം നിലവില്‍ വന്ന് ഒരു വര്‍ഷം പി ന്നിട്ടതോടെ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലാര്‍ജ്‌കാപ് ഫണ്ടുകളുടെ പ്രസ ക്തി തന്നെ കുറഞ്ഞുവരികയാണ്.
ലാര്‍ജ്‌കാപ് ഫണ്ടുകള്‍ രണ്ടു തരത്തിലുണ്ട്. ഫണ്ട് മാനേജര്‍മാരുടെ സജീവമായ ഇടപെടല്‍ കൂടാതെ സൂചികാധിഷ്‌ഠിത ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളും ഫണ്ട് മാനേജര്‍മാര്‍ തിരഞ്ഞെടുക്കുന്ന പോര്‍ട്‌ഫോളിയോയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളും. ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ഇന്‍ഡക്‌സ് ഫണ്ട് നിഫ്‌റ്റി 50 പ്ലാന്‍ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഓഹരികളുടെ വെയിറ്റേജും നിഫ്‌റ്റിയിലുള്ള വെയിറ്റേജിന് ഏതാണ്ട് സമാനമായിരിക്കും. നിഫ്‌റ്റി നല്‍കുന്നതിന് ഏകദേശം തുല്യമായ റിട്ടേണാണ് ഈ ഫണ്ട് നല്‍കുക. എല്ലാ ഫണ്ടുകളും ഒരു മാനേജറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുകയെങ്കിലും ഇത്തരം ഇന്‍ഡക്‌സ് ഫണ്ടുകള്‍ സൂചികയെ പിന്തുടരുക മാത്രമാണ് ചെയ്യുക. അതായത് ഒരു ഫണ്ട് മാനേജര്‍ നടത്തുന്ന ഓഹരികളുടെ തിരഞ്ഞെടുപ്പ് ഇത്തരം ഫണ്ടുകളുടെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കുന്നില്ല.
അതേസമയം, ഫണ്ട് മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ് വൈഭവം പ്രകടന മികവ് ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്. അതേ സമയം ലാര്‍ജ്‌കാപ് സ്‌കീമുകളെ സംബന്ധിച്ചിടത്തോളം സെബിയുടെ വര്‍ഗീകരണം വന്നതോടെ ഫണ്ട് മാനേജര്‍ക്ക് തിരഞ്ഞെടുപ്പിന് വിപുലമായ അവസരങ്ങളില്ല. പോര്‍ട്‌ഫോളിയോയിലെ 80 ശതമാനം ഓഹരികളും ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള ആദ്യത്തെ 100 കമ്പനികളായിരിക്കണം. ഇവയില്‍ പെടാത്ത കമ്പനികളെയും പോര്‍ട് ഫോളിയോയില്‍ ഉള്‍പ്പെടുത്താമെങ്കിലും അ ത്തരം കമ്പനികളില്‍ 20 ശതമാനം നിക്ഷേപം മാത്രമേ നടത്താന്‍ അവസരമുള്ളൂ. അതുകൊണ്ടുതന്നെ സെബിയുടെ നിയന്ത്രണം നിലവില്‍ വരുന്നതിന് മുമ്പ് പല ലാര്‍ജ്‌കാപ് ഫണ്ടുകളും നല്‍കിയിരുന്ന തരത്തിലുള്ള ഉയര്‍ ന്ന നേട്ടം ആവര്‍ത്തിക്കാനുള്ള അവസരം ഇത്തരം ഫണ്ടുകള്‍ക്കില്ലെന്ന് പറയാം.
ഇത്തരം ഫണ്ടുകള്‍ നിക്ഷേപത്തിന് പരിഗണനീയമല്ലെന്ന് അര്‍ത്ഥമില്ല. റിസ്‌ക് സന്നദ്ധത വളരെ കുറ ഞ്ഞ നിക്ഷേപകര്‍ക്ക് ലാര്‍ജ് കാപ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. സൂ ചികയ്‌ക്ക് തുല്യമായ നേട്ടം ഇത്തരം ഫണ്ടുകളില്‍ നിന്ന് ലഭിക്കാ നുള്ള സാധ്യത കൂടുതലാണ്. അതേ സമയം ഇടത്തരം റിസ്‌ക് സന്നദ്ധതയുള്ളവര്‍ക്ക് മള്‍ട്ടികാപ് ഫണ്ടുകളാണ് കൂടുതല്‍ പരിഗണനീയം.