തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ്. മൂന്ന് ആവശ്യങ്ങള്‍ നേരിട്ട് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.
1. കോണ്‍ഗ്രസില്‍ ഐക്യമുണ്ടാവണം.
2. പ്രവര്‍ത്തന ശൈലി മാറ്റണം
3. മധ്യകേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണം. എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.
തദ്ദേശഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പിയും രംഗത്തെത്തിയിരുന്നു. യുഡിഎഫ് യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആര്‍എസ്പിയുടേയും തീരുമാനം. കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം. യുഡിഎഫില്‍ എത്തിയ ശേഷം ആര്‍എസ്പിക്ക് നഷ്ടത്തിന്റെ കഥകള്‍ മാത്രമേയുള്ളൂ.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലമടക്കമുള്ള ജില്ലകളില്‍ തകര്‍ന്നടിഞ്ഞു. ഇങ്ങനെ പോയാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ചതുരവടിവില്‍ വര്‍ത്തമാനം പറഞ്ഞും പത്രസമ്മേളനങ്ങളില്‍ മേനി നടിച്ചും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് നടന്നിട്ടും കാര്യമില്ലെന്നും സംസ്ഥാന നേതൃത്വത്തെ ഇവര്‍ ഓര്‍മിപ്പിക്കുന്നു.











