22-02 -22 ല്‍ അത്ഭുതങ്ങളുടെ കലവറ തുറന്നു കൊടുത്തു. നഗരത്തിന്റെ ശിരസ്സിലെ പുതിയ പൊന്‍കീരീടമായി മ്യൂസിയം ഓഫ് ഫ്യൂചര്‍
ദുബായ് : ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുശില്പമെന്ന ഖ്യാതി നേടിയ ഫ്യൂചര്‍ ഓഫ് മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു.
മുപ്പതിനായിരം ചതുരശ്ര അടിയില്‍ ദുബായിയുടെ ഹൃദയമായ ഷെയ്ഖ് സായ്ദ് റോഡില്‍ എഴുപതു മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന സൗധമാണ് മ്യൂസിയും ഓഫ് ഫ്യൂചര്‍.
مع كل رمشة عين مستقبلنا يتغير .. #متحف_المستقبل يواكب تغيرات المستقبل بابتكارات أفضل للبشرية.
Unfold the future and discover all that happens in a single blink at #MuseumOfTheFuture #MOTF #أجمل_مبنى_على_وجه_الأرض pic.twitter.com/h9dSsJTP4d
— Museum Of The Future (@MOTF) February 22, 2022
മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഓണ്‍ലൈനിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഒരാള്‍ക്ക് 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിശ്ചയദാര്‍ഢ്യ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
#متحف_المستقبل يعزز ريادة الإمارات العالمية في صناعة المستقبل.#MuseumOfTheFuture reflects the UAE’s contribution towards shaping the future globally.#MOTF #أجمل_مبنى_على_وجه_الأرض pic.twitter.com/GHQx2INgNr
— Museum Of The Future (@MOTF) February 22, 2022
എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് മ്യൂസിയത്തില്‍ സന്ദര്‍ശനം അനുവദിക്കുക.
ഏഴുനിലകളുള്ള സൗധത്തിന്റെ ആദ്യ നില പൂര്‍ണമായും കുട്ടികളായ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. മൂന്നു മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ നിലയിലെ കാഴ്ചകള്‍.
لحظة تاريخية كانت أنظار العالم تترقبها وهي افتتاح صاحب السمو الشيخ محمد بن راشد آل مكتوم متحف المستقبل ليهدي العالم مسبار أمل جديد لعالم أفضل.#اجمل_مبنى_على_وجه_الارض #متحف_المستقبل pic.twitter.com/mwgG85Hp9P
— Museum Of The Future (@MOTF) February 22, 2022
ഏറ്റവും മുകളിലുള്ള ഏഴാമത്ത നിലയില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി പര്‍പസ് ഹാളുണ്ട്. ഇതില്‍ തന്നെ ശില്പശാലകള്‍ നടത്താന്‍ സ്മര്‍ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സ്‌പെ,ഷ്യല്‍ ഹാളും സജ്ജമാക്കിയിട്ടുണ്ട്.










