കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ അഹമദ് ബിന്‍ മുഹമദ് അല്‍ സായിദി പറഞ്ഞു.
മസ്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ രണ്ട് കോവിഡ് രോഗികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയയതായി 104 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 305,357 ആയി. രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,116 ആയി ഉയര്‍ന്നു.
104 New confirmed cases with #Covid19.
#OmanVsCovid19 pic.twitter.com/FrTQ0sjaq0
— عُمان تواجه كورونا (@OmanVSCovid19) December 29, 2021
ചൊവ്വാഴ്ച നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. കോവിഡ് ബാധിച്ച മറ്റുള്ളവര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണുള്ളത്. ഇവര്‍ക്ക് കാര്യമായ അസ്വസ്ഥതകളൊന്നും തന്നെയില്ല.
നിലവില്‍ എട്ടു പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതി തീവ്രപരിചരണ വിഭാഗത്തില്‍ ഒരാള്‍ മാത്രമാണുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ ഇനി ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.