ലോകത്തിലെ ഏറ്റവും ആകര്‍ഷകവും സുന്ദരവുമായ നഗരങ്ങളുടെ പട്ടികയില്‍ അറബ് മേഖലയിലെ ആദ്യ നാലില്‍ മസ്കത്തും.അമേരിക്കന്‍ അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പിനിയായ ഐറിങ്ക് തയാറാക്കിയ ആകര്‍ഷക നഗരങ്ങളുടെ പട്ടികയിലാണ് മസ്കത്ത് മുന്‍നിരയിലെത്തിയത്.
ആഗോളതലത്തിലെ 61 നഗരങ്ങളെയാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക മെച്ചം, തൊഴിലാളികളുടെ ജീവിത ശൈലി എന്നിവ ആസ്പദമാക്കി തയാറാക്കിയ സൂചികയില്‍ മസ്കത്തിന് ആഗോള തലത്തില്‍ 61ാം സ്ഥാനമാണ് ഉള്ളത്. പ്രാദേശിക വേതനം, നികുതി നിരക്കുകള്‍, ജീവിത ചെലവ് തുടങ്ങിയ കാര്യങ്ങളും ഓരോ നഗരത്തിന്റെ ആകര്‍ഷണവും കണക്കാക്കുന്നതിന് മാനദണ്ഡമാക്കിയിട്ടുണ്ട്. സൂറിച്ച് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ജനീവയും ലക്സംബര്ഗുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഉപസൂചികയായ സാമ്പത്തിക ആകര്‍ഷണത്തില്‍ മസ്കത്തിന് ആഗോള തലത്തില്‍ 18ാം സ്ഥാനവും ജീവിത നിലവാര സൂചികയില്‍ മസ്കത്തിന് ആഗോള തലത്തില്‍ 85ാം സ്ഥാനവുമാണ് ഉള്ളത്.












