ലൈംഗിക പീഡന കേസിൽ ബോളിവുഡ് സിനിമാ സംവിധായാകൻ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു.നടി പായൽ ഘോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എന്നാണ് റിപ്പോർട്ട് ബലാത്സംഗമുൾപ്പെടെയുള്ള ഐ പിസി വകുപ്പുകളാണ് എഫ് ഐആറിലുൾപ്പെടുത്തിയിട്ടുള്ളത്. മുംബെ വർസോവ പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഭിഭാഷകനൊപ്പമെത്തിയാണ് നടി പരാതി സമർപ്പിച്ചത്.
2013ലാണ് കേസിനാസ്പദമായ ലൈംഗിക പീഢനമെന്ന് പരാതിയിൽ പറയുന്നു. വർസോവയിലെ യാരി റോഡിലെ ഒരു ബിൽഡിങ്ങിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അഭിഭാഷകനോടൊപ്പം പരാതിയുമായി നടി ആദ്യമെത്തിയത് ഓയ്സ്വാര പൊലിസ് സ്റ്റേഷനിലായിരുന്നു. കൃത്യം നടന്നത് വാർസോവ പൊലിസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ പരാതി വാർസോവ പൊലിസ് സ്റ്റേഷനിൽ സമർപ്പിക്കുവാൻ നിർദ്ദേശിക്കപ്പെടുകയായിരുന്നു. ചോദ്യം ചെയ്യാൻ കശ്യപിനെ പൊലിസ് വിളിപ്പിച്ചേക്കും. എന്നാൽ ഇത് അടിസ്ഥാനരഹിതമായ പരാതിയാണെന്നാണ് അനുരാഗ് കശ്യപ് പറയുന്ന വാദം.